ചെന്നൈ:പ്ലസ്‌ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അധ്യാപിക അറസ്‌റ്റിലായി. തമിഴ്‌നാട് അമ്ബത്തൂരിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നെന്നും അധ്യാപിക ബന്ധത്തില്‍നിന്നു പിന്മാറിയതാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമെന്നും പോലീസ് പറയുന്നു. ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അമ്ബത്തൂരിലെ എയ്‌ഡഡ് സ്‌കൂളിലാണ് അധ്യാപികയാണ് അറസ്‌റ്റിലായത്. പത്താംക്ല ാസ് മുതല്‍ മൂന്നു വര്‍ഷമായി വിദ്യാര്‍ഥിയെ ഈ അധ്യാപിക പഠിപ്പിച്ചുവരികയായിരുന്നു.
പഠിക്കാനായി ചിലപ്പോള്‍ സഹപാഠികളോടൊപ്പംവിദ്യാര്‍ഥി അധ്യാപികയുടെ വീട്ടിലും പോകാറുണ്ടായിരുന്നു.
“വിവാഹനിശ്‌ചയത്തിന് ശേഷം അധ്യാപിക അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. കുട്ടിക്ക് ആ ബന്ധം തുടരാന്‍ ആഗ്രഹമുണ്ടായിരുന്നു”- പോലീസ് പറഞ്ഞു. ഒരു മാസം മുമ്ബാണ് കുട്ടി ആത്മഹത്യ ചെയ്‌തത്. പ്ലസ് ടു പരീക്ഷയ്‌ക്ക് ശേഷമായിരുന്നു ഇത്. മരണത്തിനു പിന്നിലെ കാരണം തേടിയുള്ള അമ്മയുടെ അന്വേഷണമാണ് അധ്യാപികയിലെത്തിയത്. അധ്യാപികയുടെ ഫോണില്‍ കുട്ടിയുമൊത്തുള്ള ഫോട്ടോകള്‍ കണ്ടെടുത്തതാണ് ഒടുവില്‍ അറസ്‌റ്റിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തേ, സേലം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 വയസുകാരിയായ ഗര്‍ഭിണി അറസ്‌റ്റിലായിരുന്നു. ഇവര്‍ ഒരുമിച്ചായിരുന്ന താമസം.