Home Featured ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ നിരോധിച്ച്‌ ബില്‍ പാസാക്കി തമിഴ്‌നാട് നിയമസഭ; ഓണ്‍ലൈന്‍ റമ്മിക്കും പോക്കറിനും വിലക്ക്

ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ നിരോധിച്ച്‌ ബില്‍ പാസാക്കി തമിഴ്‌നാട് നിയമസഭ; ഓണ്‍ലൈന്‍ റമ്മിക്കും പോക്കറിനും വിലക്ക്

by jameema shabeer

ചെന്നൈ : ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ നിരോധിക്കാനുള്ള ബില്‍ പാസാക്കി തമിഴ്നാട് നിയമസഭ. തമിഴ്നാട് നിയമമന്ത്രി എസ് രഗുപതിയാണ് ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. റമ്മി , പോക്കര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്ല്. ഇത്തരം ഗെയിമുകളില്‍ അകപ്പെട്ട് നിരവധി യുവാക്കള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

ഇത്തരത്തിലുള്ള ഓണ്‍ലൈന്‍പ്ലാറ്റ് ഫോമുകള്‍ നിരോധിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് മാര്‍ച്ചില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായും അധികൃതര്‍ അറിയിച്ചിരുന്നു. പിന്നാലെ ഒക്ടോബര്‍ 7 ന് തമിഴ്‌നാട് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുകയും ചെയ്തു. ഗെയിം നിയന്ത്രിക്കുന്നതിനുള്ള ഓര്‍ഡിനന്‍സായിരുന്നു ഗവര്‍ണര്‍ പുറത്തിറക്കിയത്. ഈ ഓര്‍ഡിനന്‍സിന് സെപ്റ്റംബറില്‍ തമിഴ്നാട് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തു .

ജസ്റ്റിസ് ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും ജനങ്ങളുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് റമ്മി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് . ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്ന നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ രണ്ട് ശ്രമങ്ങളാണ് നടത്തിയിരിക്കുന്നത്.ഇത് അനുസരിച്ച്‌ ഓണ്‍ലൈന്‍ ഗെയിമുകളുടെ വിതരണക്കാര്‍ക്ക് തങ്ങളുടെ സേവനങ്ങള്‍ ഉപഭോക്താവിന് വാഗ്ദാനം ചെയ്യാനാകില്ല .

You may also like

error: Content is protected !!
Join Our Whatsapp