ചെന്നൈ • മനുഷ്യരെ ഉപയോഗിച്ച് സെപ്റ്റിക് ടാങ്കുകളും മലിന ജല ലൈനുകളും വൃത്തിയാക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനിടെ ഉണ്ടാകുന്ന അപകട ങ്ങൾക്ക് വീട്ടുടമ ഉത്തരവാദിയാകുമെന്നും ചെന്നൈ കോർപറേഷന്റെ അറിയിപ്പ്.മലിനജല ലൈനുകളും സെപ്റ്റിക് ടാങ്കുകളും യന്ത്രസഹായത്തോടെ വൃത്തിയാക്കണം.
സെപ്റ്റിക്ടാങ്കും മലിനജല ലൈനും വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയുടെ മരിച്ചാൽ വീട്ടുടമ, കെട്ടിട ഉടമ, കമ്പനി, കരാറുകാരൻ എന്നിവർ ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യും.മരിച്ചയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 14420 എന്ന നമ്പറിൽ വിളിക്കാം.