ചെന്നൈ:ബൈകില്‍ നിന്ന് തെറിച്ച് വീണ് ചോരവാര്‍ന്ന് റോഡില്‍ കിടന്ന യാത്രക്കാരനെ സഹായിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.
വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സ്റ്റാലിന് തന്റെ വാഹനം നിര്‍ത്തി ആശുപത്രിയിലെത്തിച്ചു.
ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഇതേ സമയത്താണ് മുഖ്യമന്ത്രി സ്റ്റാലിന്റെ വാഹനവ്യൂഹം അതേവഴി കടന്നു പോയത്. അപകടം സംഭവിച്ചതായി ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി ഉടന്‍തന്നെ വാഹനത്തില്‍ നിന്നിറങ്ങി റോഡില്‍ തെറിച്ചുവീണയാളെ ആശുപത്രിയിലാക്കാന്‍ നേതൃത്വം നല്‍കുകയായിരുന്നു.
ഇരുചക്ര വാഹനയാത്രക്കാരനായ ചൂളൈമേട് സ്വദേശിയായ അരുള്രാജാണ് അപകടത്തില്‍പെട്ടത്. റോഡില്‍ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റ ഇയാളെ ആദ്യം കണ്ട ഓടോറിക്ഷയില്‍ കയറ്റി ഒപ്പം സുരക്ഷാ ജീവനക്കാരില്‍ ഒരാളെയും അയച്ചതിന് ശേഷമാണ് മുഖ്യമന്ത്രി യാത്ര തുടര്‍ന്നത്.
രണ്ടാഴ്ച മുമ്ബാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വീണ്ടും ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ടിയുടെ ഉന്നത സ്ഥാനത്തേക്ക് എതിരില്ലാതെ സ്റ്റാലിന് തെരഞ്ഞെടുക്കപ്പെട്ടതായി ഡിഎംകെ പ്രഖ്യാപിക്കുകയായിരുന്നു.