ചെന്നൈ:മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മന്ദവെലി ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.അഡയാറിൽ നിന്നു വരുന്ന വാഹനങ്ങൾ ഗ്രീൻവേയ്സ് റോഡിൽ നിന്ന് വലതു തിരിഞ്ഞ് ഡോ. ഡിജിഎസ് ദിനകരൻ ശാല ജംക്ഷനിലേക്കു പോകണം.മന്ദവെലിയിൽ എത്തേണ്ട വാഹനങ്ങൾ ബോഡീസ് കാസിൽ റോഡിൽ നിന്ന് ഇടതു തിരിഞ്ഞ് ആർകെ മഠം റോഡിലെത്തിയാണു പോകേണ്ടത്.സാന്തോമിലേക്കുള്ള എല്ലാ വാഹനങ്ങളും ഡിജിഎസ് ദിനകരൻ ശാലയിൽ നിന്നു നേരെ പോകണം.
മൈലാപ്പൂരിൽ നിന്നു വരുന്ന വാഹനങ്ങൾ മന്ദവെലി ജംക്ഷനിൽ നിന്ന് സൗത്ത് കനാൽ ബാങ്ക് റോഡ് വഴി ഇടതു തിരിഞ്ഞ ശേഷം സൗത്ത് കനാൽ ജംക്ഷനിൽ നിന്നു വലതു തിരിഞ്ഞ് ഡോ. ഡിജിഎസ് ദിനകരൻശാല, അഡയാർ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തണം. ആർകെ മഠം-മന്ദവെലി ജംക്ഷനിൽ ആർ കെ മഠം മുതൽ ബോഡീസ് കാസിൽ റോഡ് വരെ വൺവേ ആക്കും. നാളെ മുതൽ ഒരാഴ്ചത്തേക്കാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
എസി കോച്ചിന് കരാർ ക്ഷണിച്ചു:സബേർബൻ റൂട്ടിലെ ട്രെയിനുകളിൽ എസി കോച്ചുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തുന്നതിന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) ഇ ടെൻഡർ ക്ഷണിച്ചു. നവംബർ 14നു വൈകിട്ട് നാലിനകം ടെൻഡർ സമർപ്പിക്കണം. ബീച്ച് താംബരം-ചെങ്ക ട്ട് റൂട്ടിലെ സബേർബൻ ട്രെയിനുകളിലാണ് എസി കോച്ചുകൾ ആരംഭിക്കാൻ ആലോചിക്കുന്നത്.