Home Featured തമിഴ് കലാസംവിധായകന്‍ ടി.സന്താനം അന്തരിച്ചു

തമിഴ് കലാസംവിധായകന്‍ ടി.സന്താനം അന്തരിച്ചു

by jameema shabeer

തമിഴ് കലാസംവിധായകന്‍ ടി.സന്താനം അന്തരിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ട്. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2010-ല്‍ പുറത്തിറങ്ങിയ ‘ആയിരത്തില്‍ ഒരുവന്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന കലാസംവിധായകനാണ് സന്താനം.

തന്‍റെ ആദ്യ ചിത്രമായ ‘ആയിരത്തില്‍ ഒരുവന്‍’ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണ രൂപകല്‍പ്പനയിലൂടെ പുരാതന ചരിത്ര കാലഘട്ടവും സമകാലിക കാലഘട്ടവും ആധികാരികമായി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് സന്താനം വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം, രജനീകാന്ത് ചിത്രം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു സന്താനം.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘മഹാന്‍’ എന്ന ചിത്രത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘1947 ഓഗസ്റ്റ് 16’ എന്ന എ.ആര്‍.മുരുകദോസ് നിര്‍മ്മിച്ച പീരിയോഡിക് ചിത്രമാണ് സന്താനത്തിന്‍റെ വരാനിരിക്കുന്ന ചിത്രം. ഗൗതം കാര്‍ത്തിക്, പുഗഴ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp