Home Featured ജയലളിതയുടെ സഹോദരന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണം

ജയലളിതയുടെ സഹോദരന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണം

by jameema shabeer

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പുതിയ ആരോപണം. ജയകുമാറിന്‍റെ മകള്‍ ദീപ ആണ് ആരോപണം ഉന്നയിച്ചത്. 1995ല്‍ ജയകുമാറിനെ വീട്ടിലെ കസേരയില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ചില ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റദ്ദാക്കിയെന്ന് ദീപ ആരോപിച്ചു.

ജയലളിതയുടെ ഏക സഹോദരനായിരുന്നു ജയകുമാര്‍. ശശികലയുടെ സഹോദരിയുടെ മകന്‍ സുധാകരനെ ജയലളിത ദത്തുപുത്രനായി സ്വീകരിക്കുന്നതിനെ ജയകുമാര്‍ എതിര്‍ത്തിരുന്നു. സുധാകരന്‍റെ വിവാഹം ജയലളിതയുടെ നേതൃത്വത്തില്‍ നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു ജയകുമാറിന്‍റെ മരണം. തടിച്ച ശരീരപ്രകൃതിയുണ്ടായിരുന്നെങ്കിലും വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ജയകുമാറിന് ഉണ്ടായിരുന്നില്ല. പെട്ടെന്നുള്ള മരണമായതിനാല്‍ തനിക്ക് അന്നേ സംശയമുണ്ടായിരുന്നുവെന്നും ദീപ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp