ചെന്നൈ : വീട്ടുകാരുടെ എതിർപ്പു മറികടന്ന് ഇതര ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ച യുവ lതിയെ ദീപാവലി ആഘോഷത്തിനിടെ വധിക്കാൻ ശ്രമിച്ച മാതൃസ ഹോദരൻ പിടിയിലായി. മധുര മടക്കുളം മരുതു പാണ്ഡ്യൻ നഗർ സ്വദേശിയായ പവിത്ര (20)യെ തലയിലൂടെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച അമ്മാവൻ സി.കാർത്തിക് ആണു പിടിയിലായത്.വിവാഹശേഷമുള്ള പവിത്രയുടെ ആദ്യ ദീപാവലിയായിരുന്നു ഇത്. ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ കാർത്തിക് യുവതിയുടെ തലയിൽ മണ്ണെണ്ണ ഒഴിച്ചു. പിന്നാലെ പടക്കത്തിൽ നിന്നുള്ള തീപ്പൊരി യിൽ നിന്നു തീ പടർന്നു പിടിക്കുകയായിരുന്നു.
13% പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. ഇതിനിടെ, നാട്ടുകാരുടെ മർദനമേറ്റ് പ്രതി കാർത്തിക്കിനെയും ആശു പ്രതിയിൽ പ്രവേശിപ്പിച്ചു. പവിത്രയും അയൽവാസിയായ ബാലാജി lയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.എന്നാൽ വ്യത്യസ്ത സമുദായത്തിൽ പെട്ടവരായതിനാൽ ഇരുവരുടെയും വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു.ഇതിനിടെ പവിത്രയുടെ അച്ഛൻ കുടുംബത്തെ ഈറോഡിലേക്ക് മാറ്റി.
എന്നാൽ, തന്റെ നിലപാടിൽ ഉറച്ചുനിന്ന പവിത്ര ദിവസങ്ങൾക്ക് മുൻപ് മധുരയിലെത്തുകയും ലോക്കൽ പൊലീസിൽ പരാതി നൽകിയതിന് ശേഷം ബാലാജിയെ വിവാഹം ചെയ്യുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ കാർത്തിക് യുവതിയെ കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. കാർത്തിക്കിനെതിരെ വധശ്രമത്തിന് കേസെടുത്തു.