ചെന്നൈ : ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥി ചെന്നൈയിൽ ബൈക്കപകടത്തിൽ മരിച്ചു. കൊട്ടാരക്കര സദാനന്ദപുരം ഇഞ്ചയ്ക്കൽ കുന്നത്തു പുത്തൻ വീട്ടിൽ എം.ജോർജുകുട്ടിയുടെ (റജി) മകൻ ജോയൽ ജോർജ്(18) ആണ് മരിച്ചത് കഴിഞ്ഞ രാത്രിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം.
ചെന്നൈ എസ് ആർ എം എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. രണ്ട് മാസം മുൻപാണ് കോളേജിൽ പ്രവേശനം ലഭിച്ചത്. സീനിയർ വിദ്യാർഥിയുടെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു.
ബൈക്കുമായി കുട്ടിയിടിച്ച് ജോയൽ റോഡിലേക്ക് തെറിച്ചു വീഴു കയായിരുന്നു. ആശുപത്രിയിൽ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ആൾക്കും പരിക്കുണ്ട്.