ചെന്നൈ: സബർബൻ ട്രെയിനിലെ വനിതാ കോച്ചിൽ 4 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ബാഗിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.ചെങ്കൽപെട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടാനൊരുങ്ങിയ ട്രെയിനിൽ നിന്നാണു കണ്ടെത്തിയത്.സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫിലെ വനിതാ ഉദ്യോഗസ്ഥ കുട്ടിയുടെ കരച്ചിൽ കേട്ടതിനെ തുടർന്നു പരിശോധി ക്കുകയായിരുന്നു.ബാഗ് വച്ചത് ആരെന്നു യാത്ര ക്കാർക്ക് അറിയില്ലെന്നും കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറിയതായും ഉദ്യോഗസ്ഥ പറഞ്ഞു.