ചെന്നൈ : തമിഴ്നാട്ടിൽ 44കേന്ദ്രങ്ങളിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിനു മദ്രാസ് ഹൈക്കോടതി അനുമതി. കാർ സ്ഫോടനം നടന്ന കോയമ്പത്തൂരിനു പുറമേ പൊള്ളാച്ചി, മേട്ടുപ്പാളയം, പല്ലടം, അരുമന നാഗർകോവിൽ തുടങ്ങി 6 കേന്ദ്രങ്ങളിൽ അനുമതി നിഷേധിച്ചു.ഒക്ടോബർ 2ന് റൂട്ട് മാർച്ച് നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ പൊലീസ് അനുമതി നൽകിയില്ല.
ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഈ മാസം 6നു മാർച്ച് നടത്താൻ സമ്മതം നൽകിയത്.നിബന്ധനകൾ കർശനമായി പാലിച്ചുകൊണ്ടു വേണം പൊതു യോഗങ്ങളെന്നു നിർദേശിച്ചു. സുരക്ഷയൊരുക്കാൻ എല്ലാ പൊലീസ് ഓഫിസർമാർക്കും നിർദേശം നൽകാൻ ഉത്തരവിട്ട കോടതി എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നടപടിയെടുക്കുമെന്ന് ഹർജിക്കാർക്ക് കർശനമായ മുന്നറിയിപ്പും നൽകി.
3 സ്ഥലത്തു മാത്രമാണു മാർച്ചിന് പൊലീസ് അനുമതി നൽകിയത്.രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.എന്നാൽ, ചില സ്ഥലങ്ങളി ലൊഴികെ അനുമതി നിഷേധി ക്കാൻ തക്കതായി കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി 44 കേന്ദ്രങ്ങളിൽ മാർച്ച് അനുവദിച്ചത്.