ചെന്നൈ • മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കവിജ്ഞർ ഭാരതിദാസൻ റോഡിൽ 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ടിടികെ റോഡിൽ ചാമിയേഴ്സ് റോഡ് മുതൽ കെ.ബി.ദാസൻ റോഡ് വരെയും സി.പി.രാ മസാമി റോഡിൽ സിവി രാമൻ റോഡ് ജംക്ഷൻ മുതൽ ആർഎ പുരം സെക്കൻഡ് മെയിൻ റോഡ് വരെയും വൺ വേ ആക്കി. അണ്ണാശാലയിൽ നിന്നു കവിജ്ഞർ ഭാരതിദാസൻ റോഡ് വഴി ടിടികെ റോഡിലേക്കു പോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
എംടിസി ബസുകളെ തിരുവള്ളൂർ ശാല, എൽദാംസ് എന്നിവ വഴി തിരിച്ചുവിടും. ആൽവാർപ്പെട്ട് പാലത്തിൽ നിന്നു ചാമിയേഴ്സ് റോഡിലേക്കു പോകു ന്ന എംടിസി ബസുകൾക്ക് സി. പി.രാമസാമി റോഡ് വഴി പോകാം.ലസ് ചർച്ച് റോഡിൽ നിന്നു ആൽവാർപ്പെട്ട് സിഗ്നൽ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ടിടികെ റോഡ്, ആൽവാർപ്പെട്ട് പാലം സർവീസ് റോഡ് എന്നിവ വഴി സഞ്ചരിക്കണം.