Home Featured തമിഴ്നാട് തിരുപ്പൂരിൽ തീക്കൊള്ളി കൊണ്ട് കുത്തി, കടിച്ചും അടിച്ചും ക്രൂര പീഡനം; കൊന്നത് 4 വയസുകാരിയെ, ദമ്പതികള്‍ അറസ്റ്റില്‍

തമിഴ്നാട് തിരുപ്പൂരിൽ തീക്കൊള്ളി കൊണ്ട് കുത്തി, കടിച്ചും അടിച്ചും ക്രൂര പീഡനം; കൊന്നത് 4 വയസുകാരിയെ, ദമ്പതികള്‍ അറസ്റ്റില്‍

by jameema shabeer

ചെന്നൈ: തമിഴ്നാട് തിരുപ്പൂരിൽ നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ദമ്പതികൾ അറസ്റ്റിൽ. വിരുന്നിന് പോയപ്പോൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന കുട്ടിയെ പൊള്ളലേൽപ്പിച്ചും അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുപ്പൂർ പല്ലടം സ്വദേശികളായ രാജേഷ് കുമാർ, കീർത്തിക എന്നിവരാണ് അറസ്റ്റിലായത്. വിരുന്നുപോയ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് ഏതാനം ദിവസത്തേക്ക് കൂട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെയാണ് ദമ്പതിമാർ അടിച്ചും പൊള്ളലേൽപ്പിച്ചും കൊന്നത്.

തിരുപ്പൂർ, പല്ലടം സ്വദേശികളായ രാജേഷ് കീർത്തിക എന്നിവരാണ് പ്രതികൾ. ദിണ്ടിഗൽ വടമധുരക്കടുത്ത് ചെങ്കുളത്തുപ്പട്ടിയിലെ പ്രകാശിന്‍റേയും ഗൗരിയുടേയും കുഞ്ഞാണ് മരിച്ചത്. പ്രതികളായ ദമ്പതിമാർ ഇവരുടെ അകന്ന ബന്ധുക്കളാണ്. നാലുവയസുകാരി ശിവാനിയോട് ഇവർ കാട്ടിയിരുന്ന അടുപ്പം കൊണ്ട് രണ്ട് കുടുംബങ്ങളും അടുത്ത ബന്ധത്തിലായിരുന്നു. ശിവാനിയെ ഇടക്കിടെ രാജേഷും കീർത്തികയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ദീപാവലി അവധിക്ക് ദിണ്ടിഗൽ ചെങ്കുളത്തുപ്പട്ടിയിലെ വീട്ടിൽ വിരുന്നുവന്ന രാജേഷും കീർത്തികയും തിരികെ പോകുമ്പോൾ കുട്ടിയെയും ഒപ്പം കൂട്ടി. ഏതാനം ദിവസം കഴിഞ്ഞ് കുട്ടി വീണ് പരിക്കേറ്റ് വടമധുര സർക്കാർ ആശുപത്രിയിലാണെന്ന് വീട്ടുകാരെ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശിവാനി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്നു.

പ്രകാശിന്‍റെ പരാതിയെത്തുടർന്ന് വടമധുരൈ പൊലീസ് കേസെടുത്ത് രാജേഷ് കുമാറിനേയും കീർത്തികയേയും ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പറഞ്ഞാൽ അനുസരിക്കാത്തതിനാണ് കുട്ടിയെ മൃഗീയമായി പരിക്കേൽപ്പിച്ചത് എന്നാണ് ഇവരുടെ മൊഴി. തീക്കൊള്ളി കൊണ്ട് കുത്തിയും കടിച്ചും അടിച്ചും കുട്ടിയെ പീഡിപ്പിച്ചു. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങളായിട്ടും കുട്ടികളില്ലാത്ത ദമ്പതിമാരാണ് പ്രതികൾ. ഇരുവരുടേയും മാനസികനില തകരാറിലാണെന്നാണ് ചോദ്യം ചെയ്യലിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുള്ള സൂചന.

You may also like

error: Content is protected !!
Join Our Whatsapp