Home Featured ചെന്നൈ: ഓടുന്നതിനിടെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ചെന്നൈ: ഓടുന്നതിനിടെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

by jameema shabeer

ചെന്നൈ: ഓടിക്കൊണ്ടിരിക്കവെ ട്രെയിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. ചെന്നൈയ്‌ക്കും കോയമ്ബത്തൂരിനുമിടയില്‍ ഓടുന്ന എക്സ്പ്രസ് ട്രെയിനിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ വേര്‍പ്പെട്ടു പോയത്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തിരുവള്ളൂര്‍ സ്റ്റേഷന്‍ കടക്കുമ്ബോഴായിരുന്നു ട്രെയിനിന്റെ എസ് 7, എസ് 8 കോച്ചുകള്‍ വേര്‍പ്പെട്ടത്.

വലിയ ശബ്ദം കേട്ടതോടെ യാത്രക്കാര്‍ ഭയന്നു. ട്രെയിനില്‍ നിന്ന് രണ്ട് ബോഗികള്‍ വേര്‍പെടുന്ന ശബ്ദമാണ് യാത്രക്കാര്‍ കേട്ടത്. എന്നാല്‍, ശബ്ദം കേട്ടതോടെ സംശയം തോന്നിയ ലോക്കോ പൈറ്റ് ട്രെയിന്‍ പതിയെ തിരുവള്ളൂര്‍ സ്റ്റേഷനില്‍ നിര്‍ത്തി. ട്രെയിന്‍ ഉടനടി നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. പരിശോധനയില്‍, ട്രെയിനില്‍ നിന്ന് രണ്ട് കമ്ബാര്‍ട്ടുമെന്റുകള്‍ വേര്‍പെടുത്തിയ കപ്ലര്‍ തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

സംഭവം നടന്നയുടന്‍ റെയില്‍വേ ജീവനക്കാര്‍ സ്ഥലത്തെത്തി. പെരമ്ബൂര്‍ ഗ്യാരേജില്‍ നിന്ന് കൊണ്ടുവന്ന പുതിയ ഭാഗങ്ങള്‍ കൊണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ കണക്റ്റിംഗ് ഹുക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് കപ്ലര്‍ പൊട്ടിയത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ആസൂത്രണം നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

You may also like

error: Content is protected !!
Join Our Whatsapp