ചെന്നൈ: വൃത്തിയും ഗുണനില വാരവും ഉറപ്പാക്കാൻ സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
2019ൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 12 ശതമാനത്തിലധികം ഹോട്ടലുകൾ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയെന്നു പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത് ഒട്ടേറെ ആളുകൾ മരിച്ചതും പരാതിയിൽ ഉന്നയിച്ചിരുന്നു. ഹർജിക്കാരന്റെ ആവശ്യം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടാണ് കോടതി ഹർജി തള്ളിയത്.