ചെന്നൈ :ബിരിയാണിയുടെ പങ്കു ചോദിച്ചതിന് ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു. 50 ശതമാനം പൊള്ളലേറ്റ ഭർത്താവിനെ കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയനാവരം ടാഗോർ നഗറിലെ കരുണാകരനാണ് (75) ഭാര്യ പത്മാവതിയെ (65) കൊലപ്പെടുത്തിയത്. ഇരുവരും മുൻപ് മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ 4 മക്കളും വിവാഹിതരായി മറ്റിടങ്ങളിലാണ് താമസം.
തിങ്കളാഴ്ച രാത്രി കടയിൽ നിന്ന് ബിരിയാണി വാങ്ങി കൊണ്ടു വന്ന കരുണാകരൻ അതു കഴിക്കുന്നതിനിടെ ഭാര്യ തനിക്കും ബിരിയാണി തരാൻ ആവശ്യപ്പെട്ടതാണ് ഇയാളെ പ്രകോപിതനാ ക്കിയത്. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കരുണാകരൻ മണ്ണെണ്ണ എടുത്ത് ഭാര്യയുടെ ദേഹത്തൊഴിച്ചു തീകൊളുത്തുക യുമായിരുന്നു.
ദേഹത്തു തീപടർന്നതിനെ തുടർന്നു പത്മാവതി ഭർത്താവിനെ കയറിപിടിച്ചതോടെ ഇയാൾക്കും പൊള്ളലേറ്റു. നിലവിളി കേട്ടെത്തിയ ഇരുവരെയും കിൽപോക്ക് മെഡിക്കൽ കോളജിലേക്കു മാറ്റി യെങ്കിലും ഗുരുതരമായി പൊള്ളലേറ്റ പത്മാവതി മരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടു അയനാവരം പൊലീസ് അന്വേഷണം ആരംഭിച്ചു.