Home Featured മധുരയില്‍ പടക്ക ശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

മധുരയില്‍ പടക്ക ശാലയില്‍ പൊട്ടിത്തെറി; അഞ്ച് മരണം

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയില്‍ തീ പിടിച്ച്‌ അഞ്ചു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. പത്തുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ഉസിലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് തീപിടിച്ചത്.

പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്‌ഫോടനകാരണം ഇതുവരെ വ്യക്തമായിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

You may also like

error: Content is protected !!
Join Our Whatsapp