ചെന്നൈ • ഡിണ്ടിഗൽ ഗാന്ധിഗ്രാം റൂറൽ സർവകലാശാലയുടെ ബിരുദദാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു തമിഴ്നാട്ടിലെത്തും.വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രി സംഗീതസംവിധായകൻ ഇളയരാജയ്ക്കും മൃദംഗ വിദ്വാൻ ഉമയാൾപുരം ശിവരാമനും ഓണററി ഡോക്ടറേറ്റ് ബിരുദങ്ങൾ സമ്മാനിക്കും. തമിഴ്നാട് ഗവർണർ ആർ. എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കേന്ദ്രമന്ത്രി എൽ.മുരുകൻ തുടങ്ങിയവർ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ
written by ദസ്തയേവ്സ്കി
previous post