ചെന്നൈ: ഓൺലൈൻ ഗെയിമുകൾ നിരോധിച്ച് തമിഴ്നാട് സർക്കാരിന്റെ ഓർഡിനൻസിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹരജി.മുംബൈ ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി സുനിൽ കൃഷ്ണമൂർത്തി സമർപ്പിച്ച ഹർജിയിൽ പോക്കറും റമ്മിയും കഴിവിന്റെ കളികളാണെന്നും വിദഗ്ധരായ കളിക്കാർക്കു വിജയിക്കാനാകുമെന്നും അവകാശപ്പെട്ടിട്ടുണ്ട്.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും പോക്കറും റമ്മിയും നൈപുണ്യത്തിന്റെ ഗെയിമുകളായി കണക്കാക്കുന്നു.
വാതുവയ്പ്പിന്റെയും ചൂതാട്ടത്തിന്റെയും നിർവചനത്തിനു പുറത്താണ് ഇവ.ഇതര സംസ്ഥാനങ്ങളിലെ നിയമങ്ങളും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളും പരിഗണിക്കാതെ കൊണ്ടുവന്ന ഓൺലൈൻ നിരോധന ഓർഡിനൻസ് നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് രാജ, ജസ്റ്റിസ്സ് ഭരതശകരവരതി എന്നിവരടങ്ങിയ ബെഞ്ചിലാണു കേസ് പരിഗണിച്ചത്. കേസ് 16നു വീണ്ടും പരിഗണിക്കും.