Home Featured ‘ഹിന്ദി തെരിയാത് പോടാ’ കാമ്ബയിന്‍ ഫലിച്ചു; തമിഴിനെ വാനോളം പുകഴ്ത്തി അമിത് ഷാ

‘ഹിന്ദി തെരിയാത് പോടാ’ കാമ്ബയിന്‍ ഫലിച്ചു; തമിഴിനെ വാനോളം പുകഴ്ത്തി അമിത് ഷാ

by jameema shabeer

ഇന്ത്യക്കാര്‍ പരസ്പരം സംസാരിക്കുമ്ബോള്‍ ഇംഗ്ലീഷിന് പകരം നിര്‍ബന്ധമായും ഹിന്ദി ഉപയോഗിക്കണമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തമിഴ്നാട്ടില്‍നിന്നാണ് ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ ഏറിയതുമുതല്‍ ഹിന്ദിക്കായി വ്യാപക മുറവിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ ശക്തമായി ചെറുത്തുനിന്നത് തമിഴ്നാടാണ്. ‘ഹിന്ദി തെരിയാത്, പോടാ’ എന്ന കാമ്ബയിനാണ് അവര്‍ സംഘടിപ്പിച്ചത്. അത് വലിയ അളവില്‍ ഫലം ചെയ്തു എന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ അമിത് ഷായുടെ വാക്കുകളില്‍നിന്നും മനസിലാകുന്നത്.

തമിഴ് ഭാഷാ വികാരം കത്തി നില്‍ക്കുന്ന തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ തമിഴിനെ ആവോളം വാഴ്ത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളില്‍ ഒന്നാണ് തമിഴെന്നും അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും തമിഴില്‍ ആക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും അമിത് ഷാ പറഞ്ഞു. ഉന്നത വിദ്യാഭ്യാസമടക്കം മാതൃഭാഷയില്‍ ആകുന്നതിനെ വാഴ്ത്താനും ഷാ മറന്നില്ല.

ചെന്നൈയില്‍ ഇന്ത്യ സിമന്റ്‌സിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം തമിഴ്നാട് ശക്തമാക്കുമ്ബോഴാണ് ഷായുടെ പ്രതികരണം.

You may also like

error: Content is protected !!
Join Our Whatsapp