Home Featured ചെന്നൈ:ന്യൂനമർദം; ഇന്നുമുതൽ കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ:ന്യൂനമർദം; ഇന്നുമുതൽ കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ • തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ സംസ്ഥാനത്ത് ഇന്നു മുതൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചെന്നൈയിൽ ഉൾപ്പെടെ മിക്ക ഇടങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

അതേസമയം, ചെന്നൈ മുഗളിവാക്കത്ത് ദുരിതമായി മാറിയ വെള്ളക്കെട്ട് ഇനിയും മാറിയിട്ടില്ല. കനത്ത മഴ പെയ്തതോടെ പ്രദേശത്തെ മിക്ക ഇടങ്ങളും നാലു ദിവസമായി വെള്ളത്തിലാണ്. മന്ത്രിമാരും കോർപറേഷൻ മേയർ, കമ്മിഷണർ അടക്കമുള്ളവർ ഇന്നലെ പ്രദേശം സന്ദർശിച്ചു. ദുരിതത്തിലായ ജനങ്ങൾക്ക് അവശ്യ സഹായ വസ്തുക്കൾ വിതരണം ചെയ്യും.

You may also like

error: Content is protected !!
Join Our Whatsapp