ചെന്നൈ • റൺവേ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആൻഡമാനിലെ പോർട്ട് ബ്ലെയർ വിമാനത്താവളം അടച്ചു. നാളെ വരെ ഇന്ത്യയിലെ ഒരു നഗരത്തിലേക്കും ഇവിടെ നിന്നു വിമാന സർവീസ് ഉണ്ടായിരിക്കില്ലെന്ന് അധി കൃതർ വ്യക്തമാക്കി.
ഇന്ത്യൻ നാവികസേനയുടെ അധികാരപരിധിയിലുള്ള പോർട്ട് ബ്ലെയറിലെ വീർ സവർക്കർ രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലും അനുബ സ കെട്ടിടങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണു കൈകാര്യം ചെയ്യുന്നത്.
ചെന്നൈയിൽ നിന്ന് 1190 കി കൊൽക്കത്തയിൽ നി ന്ന് 1255 കിലോമീറ്ററും വിശാഖപട്ടണത്തിൽ നിന്ന് 1200 കിലോമീറ്ററുമാണു ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിലേക്കുള്ള ദൂരം. മൊത്തം സന്ദർശകരിൽ 93 ശതമാനവും രാജ്യത്തിനകത്തുള്ള വിനോദ സഞ്ചാരികളാണ്.