ചെന്നൈ: വൈദ്യുതി കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ആദ്യ 100 യൂണിറ്റ് വരെയുള്ള സൗജന്യ വൈദ്യുതി നിർത്തലാക്കുമെന്നത് വ്യാജ പ്രചാരണമാണെന്ന് വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജി.
ഒരു വ്യക്തിക്ക് സ്വന്തമായി 5 വീടുകൾ ഉണ്ടെങ്കിലും ആധാറുമായി ബന്ധിപ്പിച്ചശേഷവും ഈ സബ്സിഡി തുടർന്നും ലഭിക്കും. മറിച്ചുള്ള പ്രചാരണങ്ങൾ വാസ്ഥവ വിരുദ്ധമാണെന്നും കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ആധാറും വൈദ്യുതി കണക്ഷനും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികൾ ടാൻജെഡ്കോ കഴിഞ്ഞ ദിവസം ആരംഭി ച്ചിരുന്നു. ടാർജെഡ്കോ വെബ്സൈറ്റിൽ ഇതിനുള്ള ലിങ്ക് നൽകിയിട്ടുണ്ട്. ഓഫിസിലെ കൗണ്ടറിൽ പോയി പണം അടയ്ക്ക ന്നവർക്കും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഓൺലൈനായി ബന്ധിപ്പിക്കുന്നതിന് www.tangedco.in