Home Featured ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ്

ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ്

by jameema shabeer

ചെന്നൈ: തമിഴ്നാട്ടില്‍ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് കെട്ടിടങ്ങളിലും പോലീസിന്റെ റെയ്ഡ്. ട്രിച്ചിയില്‍ രണ്ട് വ്യക്തികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി. ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള ഒറ്റേരി, എസ്‌എസ് പുരം, പൂനമല്ലി പ്രദേശങ്ങളിലും സമാനമായ തിരച്ചില്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തില്‍ മൂന്നാം തവണയാണ് റെയ്ഡ് നടക്കുന്നത്. നവംബര്‍ 15 ന് നടത്തിയ റെയ്ഡില്‍ നാല് സ്ഥലങ്ങളില്‍ നിന്ന് വിദേശ കറന്‍സികളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

അടുത്തിടെ കോയമ്ബത്തൂരിലെ ക്ഷേത്രത്തിന് മുന്നില്‍ നടന്ന ചാവേറാക്രമണം നടന്നിരുന്നു. ഒക്ടോബര്‍ 23നാണ് കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിന് മുന്നില്‍ സ്ഫോടനമുണ്ടായത്.

You may also like

error: Content is protected !!
Join Our Whatsapp