ചെന്നൈ: മെട്രോയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ 2026ൽ സർവീസ് ആരംഭിക്കുമെന്ന് സിഎംആർഎൽ.മെട്രോ രണ്ടാം ഘട്ടത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ പൂർണമായും സിഗ്നലുകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഡ്രൈവറില്ലാത്ത ട്രെയിനുകളായിരിക്കുമെന്ന് സിഎംആർഎൽ ഓപ്പറേഷൻസ് ഡയറക്ടർ രാജേഷ് ചതുർവേദി പറഞ്ഞു.118.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2026 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.
വ്യാജ സോപ്പ് ഉൽപന്നങ്ങൾ നിർമിച്ച് വിൽക്കുന്ന സംഘം അറസ്റ്റിൽ
ചെന്നൈ • പ്രമുഖ സോപ്പ് കമ്പ്നിയുടെ പേരിൽ വ്യാജ ഉൽപന്നങ്ങൾ നിർമിച്ചു വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന സംഘം പിടിയിലായി.സെങ്കുണ്ടത്ത് വ്യാജ സോപ്പ് ഫാക്ടറി നടത്തിവന്ന 4 പേരെയും ഇവരുടെ 11 സഹായികളെയുമാണ് ചോളവാരം പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന ഉൽപന്നങ്ങളും നിർമാണ യന്ത്രങ്ങളും പിടിച്ചെടുത്തു.
ഒളിവിലുള്ള 15 പേർക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.സെങ്കുണ്ടത്തിനടുത്ത് ഇടപ്പാളയത്ത് പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ ഉൽപന്നങ്ങൾ നിർ മിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്.