Home Featured ചെന്നൈയ്ക്ക് തണുക്കുന്നു ; താപനില 26 ഡിഗ്രി സെല്‍ഷ്യസിലും താഴെ

ചെന്നൈയ്ക്ക് തണുക്കുന്നു ; താപനില 26 ഡിഗ്രി സെല്‍ഷ്യസിലും താഴെ

ഇന്ത്യയിലെ മെട്രോ നഗരമായ ചെന്നൈയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. എല്ലാ നവംബര്‍ മാസവും നഗരത്തില്‍ താപനില കുറവാണ്.ഇത്തവണ നഗരത്തിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്നതായാണ് റിപ്പോര്‍ട്ടുകള്‍. നവംബറിലെ കാലാവസ്ഥ മാറ്റം ഇതാദ്യമായല്ല അനുഭവപ്പെടുന്നത്. ഈ കാലയളവില്‍ തമിഴ്‌നാട്ടില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കനത്ത മഴ ലഭിക്കാതായതാണ് ഈ കാലാവസ്ഥ മാറ്റത്തിന് കാരണം.

തിങ്കളാഴ്ച തമിഴ്‌നാട്ടിലെ നുങ്കമ്ബാക്കത്തും മീനമ്ബാക്കത്തും യഥാക്രമം 24.9 ഡിഗ്രി സെല്‍ഷ്യസും 25.6 ഡിഗ്രി സെല്‍ഷ്യസും താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്ത് അനുഭവപ്പെടുന്ന ശരാശരി താപനിലയേക്കാള്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് കുറവാണ്.

എന്നാല്‍ ഈ പ്രതിഭാസം ഒറ്റദിവസം കൊണ്ട് തീര്‍ന്നിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം ദിവസം, അതായത് ചൊവ്വാഴ്ചയും നഗരത്തില്‍ ശരാശരിയില്‍ താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ തിങ്കളാഴ്ചയേക്കാള്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. രണ്ട് കാലാവസ്ഥാ സ്റ്റേഷനുകളിലും യഥാക്രമം 26.5 ഡിഗ്രി സെല്‍ഷ്യസും 27. 3 ഡിഗ്രി സെല്‍ഷ്യസും താപനിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

മീനമ്ബാക്കം ഒബ്‌സര്‍വേറ്ററിയിലെ സണ്‍ഷൈന്‍ റെക്കോര്‍ഡര്‍ രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയില്‍ ഒരു സൂര്യപ്രകാശത്തില്‍ നിന്നുള്ള കഠിനമായ താപനില രേഖപ്പെടുത്തിയിരുന്നില്ല. ഈ സമയത്ത് ആകാശം മേഘാവൃതമായിരുന്നുവെന്നും അതിനാല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള സമയത്തില്‍ ഏകദേശം അരമണിക്കൂര്‍ മാത്രമാണ് നല്ല രീതിയില്‍ സൂര്യപ്രകാശം ലഭിച്ചതെന്നും നിരീക്ഷകര്‍ പറയുന്നു.

ചൊവ്വാഴ്ച ഭൂമിയിലേക്കുള്ള സൗരവികിരണത്തിന്റെ തീവ്രത കുറവായിരുന്നു. ഇതാണ് സൂര്യപ്രകാശം കുറഞ്ഞതിന് പ്രധാന കാരണമെന്ന് പറയപ്പെടുന്നു. മേഘാവൃതമായ ആകാശം, ഭൂമിയുടെ തണുത്ത ഉപരിതലം, കുറഞ്ഞ ഭൗമ വികിരണം എന്നിവയും പകല്‍ താപനില പെട്ടെന്ന് താഴാന്‍ കാരണമായതായി ചെന്നൈയിലെ എയ്റോഡ്രോം കാലാവസ്ഥാ ഓഫീസിലെ ശാസ്ത്രജ്ഞയായ ബി.അമുദ പറഞ്ഞു.

മുന്‍പും നവംബര്‍ മാസത്തില്‍, ഉത്തരേന്ത്യന്‍ തണുപ്പ് കാലത്തിന് സമാനമായുള്ള കാലാവസ്ഥ ചെന്നൈ നഗരത്തില്‍ അനുഭവപ്പെട്ടിട്ടുണ്ട്. 1985 നവംബര്‍ 14 ന് പകല്‍ താപനില 23.6 ഡിഗ്രി സെല്‍ഷ്യസായിട്ടാണ് കുറഞ്ഞത്. അതേസമയം രണ്ട് വര്‍ഷത്തിനിപ്പുറം, 1987 നവംബറില്‍ നഗരത്തില്‍ പരമാവധി 24.9 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

വടക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ പ്രഭാവം

വടക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തിലുണ്ടാകുന്ന ചില വ്യതിയാനങ്ങള്‍ ഈ കാലാവസ്ഥ മാറ്റത്തെ സ്വാധിനിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന് ഉദാഹരണമാണ് 1985ല്‍ ചെന്നൈ നഗരത്തിലുണ്ടായ കനത്ത മഴ. 1985 നവംബര്‍ 4 നും 14 നും ഇടയില്‍ നഗരത്തില്‍ 95 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈയിലെ ഈ കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

You may also like

error: Content is protected !!
Join Our Whatsapp