ചെന്നൈ • നെറ്റ് ബാങ്കിങ്ങിന്റെ പേരിൽ മൊബൈൽ സന്ദേശങ്ങളയച്ചുള്ള തട്ടിപ്പു വീണ്ടും വ്യാപകമാകുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. നെറ്റ് ബാങ്കിങ് സേവനത്തിന്റെ പേരിൽ പാൻ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലിങ്കുകൾ അയച്ചാണ് തട്ടിപ്പ്.
ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടുകയാണ് രീതി. ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും ലിങ്കുകൾ തുറക്കരുതെന്നും സംസ്ഥാന പൊലീസ് മേധാവി സി.ശൈലേന്ദ്ര ബാബു പറഞ്ഞു. ഒരു ബാങ്കും ഇത്തരം സന്ദേശങ്ങൾ അയക്കുന്നില്ലെന്നും ശൈലേന്ദ്ര ബാബു പറഞ്ഞു.