ചെന്നൈ:താംബരം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബീച്ച് താംബരം റൂട്ടിൽ ഇന്നും നാളെയും 4 സബർബൻ ട്രെയിനുകൾ റദ്ദാക്കി. ബീച്ചിൽ നിന്നു രാത്രി 11.40 നും . 11.59 നും താംബരത്തേക്കുള്ള ട്രെയിനുകളും താംബരത്തു നിന്നു രാത്രി 11. 20നും . 11. 40നും . ബീച്ചിലേക്കുള്ള സർവീസുകളുമാണ് റദ്ദാക്കിക്കിയത്.
ആവഡിയിലെ മലയാളിക്കടകളിലെ കവർച്ച; പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് നാട്ടുകാർ
ചെന്നൈ • ആവഡിയിലെ മലയാളിയുടെ സ്റ്റുഡിയോകളിലട ക്കം നാലു കടകളിൽ മോഷണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്.ആവഡിയിലും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പരകൾ അരങ്ങേറിയിട്ടും ഫലപ്രദമായ അന്വേഷണം നടത്താൻ അധികൃതർക്കു കഴിയുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
വീടിനു മുൻപിൽ വച്ചിരുന്ന ബൈക്ക് പട്ടാപ്പകൽ മോഷണം പോയതും ഏതാനും ദിവസം മുൻപാണ്. ഹൗസിങ് ബോർഡിൽ താമസിക്കുന്ന റിട്ട. ഇൻസ്പെക്ടറുടെ വീട്ടിൽ നിന്ന് 30 പവനിലേ മോഷണം പോയ സംഭവത്തിനും തുമ്പുണ്ടാ ക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും പോലീസിന് സാധിച്ചിട്ടില്ല.