ചെന്നൈ : മിന്റ് സീറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച് 60 കടകൾ കോർപറേഷൻ അധികൃതർ അടച്ചുപൂട്ടി. തുടർച്ചയായി നോട്ടിസുകൾ നൽകിയിട്ടും ലൈസൻസ് എടുക്കാത്തതിനാലാണ് കടകൾ പൂട്ടിയതെന്ന് അധികതർ പറഞ്ഞു.ലൈസൻസ് നേടുന്ന മുറയ്ക്ക് കടകൾ തുറന്നു കൊടുക്കും.
കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ 16 കടകൾ വാടക നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നും അടച്ചു പൂട്ടി. നെഹ്റു സ്റ്റേഡിയത്തിനു സമീപമുള്ള കടകൾ കഴിഞ്ഞ 3 വർഷത്തെ വാടക കുടിശിക അടയ്ക്കാനുണ്ടെന്ന് അധികൃതർ അറിയിച്ചു.