ചെന്നൈ:അഷ്ടബുജം റോഡ് ഇന്റർസെക്ഷനിൽ റോഡ് ഇടിഞ്ഞു താഴ്ന്നതിനാൽ പെരമ്പൂർ ബാരക്സ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഭാരവാഹനങ്ങൾക്കും എംടിസി ബസുകൾക്കും പെരമ്പൂർ ബാരക്സ് റോഡ് ഭാഗത്തേക്കു പ്രവേശനം നിരോധിച്ചു.
പുരുഷവാക്കം, വെപ്പേരി എന്നിവിടങ്ങളിൽ നിന്നു വരുന്ന ഭാര വാഹനങ്ങളെയും എം ടിസി ബസുകളെയും ഡൗട്ടനിൽ നിന്ന് ഹണ്ടേഴ്സ് റോഡിലേക്കും പൂള ഹൈറോഡിലേക്കും വഴി തിരിച്ചുവിടും.
ഡൗട്ടൻ ജംക്ഷനിൽ നിന്ന് ഒട്ടേരി ജംക്ഷനിലേക്കു പോകേണ്ട ഇരുചക്ര വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും അഷ്ട ബുജം റോഡിൽ നിന്ന് ഇടതു തിരിയണം. ഡൗട്ടൻ ജംക്ഷനിൽ നിന്നു പുളിയന്തോപ്പിലേക്കു പോകേണ്ട ഇരുചക്ര വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും അഷ്ടബുജം റോഡിൽ നിന്നു വലതു തിരിയണം.