Home Featured ചെന്നൈ : സർക്കാർ ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങി മന്ത്രി

ചെന്നൈ : സർക്കാർ ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങി മന്ത്രി

ചെന്നൈ : തമിഴ്നാട് ആരോഗ്യമന്ത്രിയെ ചതിച്ച് സർക്കാർ ആശുപ്രതിയിലെ ലിഫ്റ്റ്. സ്റ്റാൻലി മെഡിക്കൽ കോളജിലെ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി എം. സുബ്രഹ്മണ്യനാണ് സർജറി വിഭാഗത്തിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്.

കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്താനായി മന്ത്രി കയറിയ ലിഫ്റ്റ് സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കുമിടയിൽ നിന്നു പോകു കയായിരുന്നു. മന്ത്രിയോടൊപ്പം ഏതാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും കുടുങ്ങി. പിന്നീട് ലിഫ്റ്റിന്റെ എമർജൻസി വാതിൽ തുറന്ന് മന്ത്രിയടക്കമുള്ളവരെ പുറത്തെത്തിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp