Home Featured തിരമാലയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ ‘സിന്ധുജ’;മദ്രാസ് ഐഐടി ഗവേഷകരുടെ പരീക്ഷണം വിജയം

തിരമാലയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ ‘സിന്ധുജ’;മദ്രാസ് ഐഐടി ഗവേഷകരുടെ പരീക്ഷണം വിജയം

by jameema shabeer


ചെന്നൈ
: കടലിലെ തിരമാലകളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകര്‍ വിജയകരമായി പരീക്ഷിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഇത് നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐ.ഐ.ടി.യിലെ ഓഷ്യന്‍ എഞ്ചിനിയറിങ് വിഭാഗം അധ്യാപകന്‍ പ്രൊഫ. അബ്ദുസ്സമദിന്റെ നേതൃത്വത്തിലാണ് തിരമാലകളിലെ ഗതികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്നതിനായി സിന്ധുജ-1 എന്ന ഓഷ്യന്‍ വേവ് എനര്‍ജി കണ്‍വെര്‍ട്ടര്‍ വികസിപ്പിച്ചെടുത്തത്. പരീക്ഷണം വിജയകരമാണെന്ന് ഐ.ഐ.ടി അറിയിച്ചു. 7,500 കിലോമീറ്റര്‍ തീരപ്രദേശമുള്ള ഇന്ത്യയില്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് പ്രൊഫ.അബ്ദുസ്സമദ് പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp