Home Featured ജഡ്ജിയുടെ അനുമതി വാട്സാപ്പ് കോളിലൂടെ; മലയാളി യുവതി ചെന്നൈ സ്വദേശിയെ വിവാഹം കഴിച്ചു

ജഡ്ജിയുടെ അനുമതി വാട്സാപ്പ് കോളിലൂടെ; മലയാളി യുവതി ചെന്നൈ സ്വദേശിയെ വിവാഹം കഴിച്ചു

അര്‍ച്ചന ആര്‍കോളേജിലെ പഠനാവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥികള്‍ വിവാഹിതരായി.മലയാളിയായ സജിതയും (22) തമിഴ്‌നാട് സ്വദേശിയായ കമലേശ്വരനുമാണ് (22) പ്രതിസന്ധികള്‍ തരണം ചെയ്ത് ഒടുവില്‍ വിവാഹിതരായത്. കമലേശ്വരന്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയാണ്.

ചെന്നൈയിലെ തിരുവൊട്ടിയൂര്‍ സ്വദേശിയായ കമലേശ്വരന്‍ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്നതിനൊപ്പമാണ് പഠനവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതേ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സജിത.സിലബസ് ഷെയര്‍ ചെയ്യാന്‍ ക്രിയേറ്റ് ചെയ്ത ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പഠനവുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റ് സംശയങ്ങളുമെല്ലാം ഇവര്‍ പരസ്പരം പങ്കുവെച്ചിരുന്നു.

അങ്ങനെയിരിക്കെയാണ് സജിതയും കമലേശ്വരനും പ്രണയത്തിലാകുന്നത്. സജിതയാണ് ഇക്കാര്യം കമലേശ്വരനോട് ആദ്യം തുറന്നു പറഞ്ഞത്. രണ്ടാഴ്ചയ്ക്ക് ശേഷം കമലേശ്വരന്‍ സജിതയെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തി. തൃശൂര്‍ സ്വദേശിനിയാണ് സജിത. പിന്നീട് സജിത തമിഴ്നാട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി.

അവിടെ വെച്ച്‌ യുവതിയുടെ സഹോദരന്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ അറിയുകയും സജിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.അങ്ങനെ വീട്ടുകാര്‍ അവള്‍ക്ക് വേറെ വിവാഹം ആലോചിക്കാന്‍ തുടങ്ങി. ഇതറിഞ്ഞ കമലേശ്വരന്‍ സജിതയോട് ചെന്നൈയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.

സജിത ചെന്നൈയിലേക്ക് ട്രെയിന്‍ കയറി. സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സജിത ചെന്നിറങ്ങിയത്. അവിടെ കമലേശ്വരന്‍ അവളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തന്റെ മാതാപിതാക്കളോട് കമലേശ്വരന്‍ ഇക്കാര്യം പറയുകയും സജിതയെ പരിചയപ്പെടുത്തുകയും ചെയ്തു. അവര്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ചെന്നൈയിലെ പാരിസ് കോര്‍ണറിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ വച്ച്‌ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

അതിനിടെ, സജിതയുടെ മാതാപിതാക്കള്‍ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കി. മകള്‍ ചെന്നൈയിലേക്ക് പോയിട്ടുണ്ടാകുമെന്ന് തന്നെയായിരുന്നു അവരുടെ കണക്കുകൂട്ടല്‍. തുടര്‍ന്ന് കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെന്നൈയിലെ കമലേശ്വരന്റെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു.

എന്നാല്‍, കേരള പൊലീസ് തങ്ങളെ അന്വേഷിക്കുന്നുണ്ടെന്ന വിവരം ദമ്ബതികള്‍ നേരത്തെ അറിയുകയും ഇവര്‍ വീടുവിട്ട് ഇറങ്ങുകയും ചെയ്തിരുന്നു. പകല്‍ സമയത്ത് ബസുകളിലും രാത്രിയില്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലും അവര്‍ കുറച്ച്‌ ദിവസങ്ങള്‍ ചെലവഴിച്ചു.അവസാനം, അവര്‍ തിരുവൊട്ടിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു അഭിഭാഷകനൊപ്പം ഹാജരായി. കേരള പൊലീസും അവിടെയെത്തി. സജിതയെ കേരളത്തിലെത്തിച്ച്‌ കോടതിയ്ക്ക് മുമ്ബാകെ ഹാജരാക്കണമെന്നാണ് പൊലീസ് പറഞ്ഞത്.

സജിതയെ കേരളത്തിലെത്തിക്കാന്‍ വീട്ടുകാരും ഒരുപാട് ശ്രമം നടത്തി. എന്നാല്‍, അവള്‍ അതിന് വഴങ്ങിയില്ല. അവസാനം വീഡിയോ കോള്‍ മുഖാന്തിരം കേരള പൊലീസ് സജിതയെ ജഡ്ജിക്ക് മുമ്ബില്‍ ഹാജരാക്കി. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ജഡ്ജിയോട് കമലേശ്വരന്റെ കൂടെ പോകണമെന്ന് സജിത പറഞ്ഞു. തുടര്‍ന്ന് കോടതി അനുമതി നല്‍കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our Whatsapp