Home Featured മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാഫ്ന – ചെന്നൈ വിമാന സർവീസ് പുനരാരംഭിച്ച് ശ്രീലങ്ക

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാഫ്ന – ചെന്നൈ വിമാന സർവീസ് പുനരാരംഭിച്ച് ശ്രീലങ്ക

by jameema shabeer

ജാഫ്ന – ചെന്നൈ വിമാന സർവീസ് പുനരാരംഭിച്ച് ശ്രീലങ്ക. കൊവിഡ് ബാധയെ തുടർന്ന് സർവീസ് നിർത്തിവച്ച് മൂന്നു വർഷങ്ങൾക്ക് ശേഷം ഇന്ന് മുതലാണ് സർവീസ് പുനരാരംഭിച്ചത്. ശ്രീലങ്ക വിമാനത്താവള അതോറിറ്റി വക്താവ് ഇക്കാര്യം അറിയിച്ചു. അലയൻസ് എയർ ഒരാഴ്ച നാല് തവണ സർവീസ് നടത്തും

സർവീസ് പുനരാരംഭിച്ചെങ്കിലും ജാഫ്ന വിമാനത്താവളത്തിലെ റൺവേ നവീകരിക്കേണ്ടതുണ്ട്. നിലവിൽ 75 സീറ്റർ വിമാനങ്ങൾക്ക് മാത്രമേ ഇവിടെ നിന്ന് പറന്നുയരാനും ഇറങ്ങാനും കഴിയൂ. 2019ലാണ് ജാഫ്ന വിമാനത്താവളത്തിൻ്റെ പണി പൂർത്തിയാക്കിയത്. ഇന്ത്യയുടെ സഹായത്തോടെ പൂർത്തിയാക്കിയ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവീസ് ചെന്നൈയിലേക്കായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp