ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിന് തമിഴ്നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ സര്‍ക്കാര്‍ ഒന്നരവര്‍ഷം പിന്നിടുമ്ബോള്‍ മന്ത്രിസഭാ പുനഃസംഘടനയിലൂടെയാണ് ഉദയനിധി സ്റ്റാലിന് മന്ത്രിസഭയിലേക്ക് എത്തുന്നത്. ഉദയനിധി സ്റ്റാലിന് യുവജന ക്ഷേമവും കായിക വകുപ്പും നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഉദയനിധി സ്റ്റാലിന് ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
2021 മെയ് മാസത്തിലാണ് എം കെ സ്റ്റാലിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റെടുത്തു. ഡിഎംകെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭ. കലൈജ്ഞറുടെ ഭരണം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സ്റ്റാലിന് അധികാരമേറ്റത്. ഉദയനിധി സ്റ്റാലിന്റെ മന്ത്രിസ്ഥാനം അന്നേ സജീവ ചര്‍ച്ചയായിരുന്നെങ്കിലും തല്ക്കാലം ഒഴിവാക്കുകയായിരുന്നു. കരുണാനിധിയുടെ പഴയ മണ്ഡലമായ ചെപ്പോക്കില്‍നിന്നുള്ള എം.എല്‍.എ.യാണ് ഉദയനിധി.
‘നന്‍പകല്‍’; ലിജോയോട് അഭ്യര്‍ഥനയുമായി സിനിമാപ്രേമികള്‍
പ്രേക്ഷക പങ്കാളിത്തം കൊണ്ട് ലോകത്തെ തന്നെ എണ്ണപ്പെട്ട ചലച്ചിത്രോത്സവങ്ങളിലൊന്നാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്കെ. താരപരിവേഷമുള്ള സംവിധായകരുടെ ചിത്രങ്ങള്‍ക്ക് ഐഎഫ്എഫ്കെയില് ആവര്‍ത്തിക്കാറുള്ള തിക്കും തിരക്കും പ്രശസ്തവുമാണ്. പലപ്പോഴും വിദേശ സംവിധായകരുടെ ചിത്രങ്ങള്‍ക്കാണ് ഐഎഫ്എഫ്കെയില് അഭൂതപൂര്‍വ്വമായ തിരക്ക് ഉണ്ടാവാറുള്ളതെങ്കില് ഇന്ന് ഒരു മലയാള ചിത്രം കാണാനും പ്രേക്ഷകരുടെ മണിക്കൂറുകള്‍ നീണ്ട ക്യൂ ഉണ്ടായി. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് വലിയ ആവേശത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാല്‍ റിസര്‍വ്വ് ചെയ്ത് മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും ചിത്രം കാണാനാവാത്ത നിരാശ പങ്കുവച്ചവരും നിരവധിയായിരുന്നു. പ്രദര്‍ശനം കഴിഞ്ഞതിനു ശേഷം ലിജോയോട് ചില പ്രേക്ഷകര്‍ നേരിട്ട് ഒരു അഭ്യര്‍ഥനയും നടത്തി.
നന്‍പകലിന്റെ വേള്‍ഡ് പ്രീമിയര്‍ ആണ് ഐഎഫ്എഫ്കെയില് ഇന്ന് നടന്നത്. പ്രദര്‍ശനം കഴിഞ്ഞതിനു ശേഷം ആസ്വാദകരുടെ ചോദ്യങ്ങള്‍ക്ക് ലിജോ മറുപടി പറഞ്ഞിരുന്നു. അക്കൂട്ടത്തിലാണ് പ്രേക്ഷകരിലൊരാള്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ഈ ചിത്രം ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നാണെന്നും ചിത്രം കാണാനാവാത്ത ഒരുപാട് പേര് തിയറ്ററിന് പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദയവായി ശ്രമിക്കണമെന്നും. ആവശ്യം ശ്രദ്ധയോടെ കേട്ട ലിജോ തീര്‍ച്ഛയായും അത് പരിഗണിക്കാമെന്നും ഉറപ്പ് നല്കി.