Home Featured നൂറടി ഉയരമുള്ള കൊടിമരം മറിഞ്ഞുവീണു; എ ഐ എ ഡി എം കെ പ്രവര്‍ത്തകന് ദാരുണാന്ത്യം

നൂറടി ഉയരമുള്ള കൊടിമരം മറിഞ്ഞുവീണു; എ ഐ എ ഡി എം കെ പ്രവര്‍ത്തകന് ദാരുണാന്ത്യം

by jameema shabeer

ചെന്നൈ: 100 അടി ഉയരമുള്ള കൊടിമരം വീണ് എ ഐ എ ഡി എം കെ പ്രവര്‍ത്തകന്‍ മരിച്ചു. മധുരാന്തകത്തിന് സമീപം താമസിക്കുന്ന ചെല്ലപ്പന്‍ എന്ന 40 കാരനാണ് എ ഐ എ ഡി എം കെയുടെ കൊടിമരം മാറ്റി സ്ഥാപിക്കുന്നതിനിടെ മരണമടഞ്ഞത്.

ഭാര്യയും രണ്ട് ആണ്‍മക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ചെല്ലപ്പന്‍.

സംഭവത്തില്‍ ഒരു എ ഐ എ ഡി എം കെ നേതാവിനും ക്രെയിന്‍ ഓപ്പറേറ്റര്‍ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 100 അടിയോളം ഉയരമുള്ള എ ഐ എ ഡിഎം കെ കൊടിമരം മധുരാന്തകത്തിന് സമീപം ദേശീയപാതയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഏഴ് മാസം മുമ്ബ് മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഈ കൊടിമരത്തില്‍ എ ഐ എ ഡിഎം കെയുടെ പതാക ഉയര്‍ത്തിയിരുന്നു.

അടുത്തിടെ തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച മാന്‍ഡോസ് ചുഴലിക്കാറ്റില്‍ കൊടിമരത്തിലെ എ ഐ എ ഡിഎം കെ പതാകയ്ക്ക് കേടുപാട് സംഭവിച്ചിരുന്നു. തുടര്‍ന്ന് കേടായ പതാക മാറ്റി പുതിയത് സ്ഥാപിക്കാന്‍ എ ഐ എ ഡിഎം കെ അനുയായികള്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകിട്ട് ക്രെയിന്‍ ഉപയോഗിച്ച്‌ എ ഐ എ ഡിഎം കെ പതാക മാറ്റി സ്ഥാപിക്കുന്നതിനിടെ ആണ് ശൂരക്കോട്ട ഗ്രാമത്തിലെ എ ഐ എ ഡി എം കെ പ്രവര്‍ത്തകനായ ചെല്ലപ്പന്റെ മേല്‍ കൊടിമരം മറിഞ്ഞ് വീണത്.

ചെല്ലപ്പനെ ഉടന്‍ തന്നെ മധുരാന്തകം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച മധുരാന്തകം പൊലീസ്, പതാക മാറ്റുന്നതിന് മേല്‍നോട്ടം വഹിച്ച എ ഐ എ ഡി എം കെ മധുരാന്തകം ഭാരവാഹി ശരവണന്‍ ( 45 ), ക്രെയിന്‍ ഓപ്പറേറ്റര്‍ ഗോപിനാഥ് ( 30 ) എന്നിവര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

ശരവണന്‍ കഴിഞ്ഞ വര്‍ഷം മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡിഎം കെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. ഇത്രയും വലിയ കൊടിമരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്ബോള്‍ എ ഐ എ ഡി എം കെ അംഗങ്ങള്‍ ഹൈവേ വകുപ്പില്‍ നിന്നോ മുനിസിപ്പാലിറ്റിയില്‍ നിന്നോ കൃത്യമായ അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ല എന്ന് മധുരാന്തകം പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp