Home Featured വിജയിയുടെ പ്രസംഗത്തില്‍ എന്തായിരിക്കും.? കാത്തിരുന്ന് തമിഴകം.!

വിജയിയുടെ പ്രസംഗത്തില്‍ എന്തായിരിക്കും.? കാത്തിരുന്ന് തമിഴകം.!

by jameema shabeer

ചൈന്നൈ: വരിസ് ഓഡിയോ ലോഞ്ചിനായി കാത്തിരിക്കുകയാണ് വിജയ് ആരാധകര്‍. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക്  ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. ഓഡിയോ ലോഞ്ചിന് മുന്നോടിയായി തമിഴ്‌നാട്ടിലുടനീളം ആരാധകർക്കായി പാസുകൾ വിതരണം ചെയ്യുന്നുണ്ട്. 

എന്നിരുന്നാലും, ഫാൻസ് ക്ലബ് അംഗങ്ങളിൽ ചിലർ അമിത വിലയ്ക്ക് പാസുകൾ വിൽക്കുന്നുവെന്ന് വെളിപ്പെടുത്താൻ നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. വരിസ് ഓഡിയോ ലോഞ്ച് ടിക്കറ്റ് ലഭിക്കാൻ തന്നോട് 7,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായി ഒരു ആരാധകൻ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.

ഡിസംബർ 23 ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഓഡിയോ ലോഞ്ച് തീയതി പ്രഖ്യാപിച്ചത്. ബോസിന്‍റെ വരവിനായി കാത്തിരിക്കുക എന്നതായിരുന്നു വീഡിയോ സഹിതമുള്ള ഈ പോസ്റ്റ്.

അതേ സമയം വരിസ് ആരാധകര്‍ കാത്തിരിക്കുന്നത് ദളപതി വിജയ് ഓഡിയോ ലോഞ്ചിംഗില്‍ നടത്താന്‍ പോകുന്ന പ്രസംഗമാണ്. സാധാരണയായി ഓഡിയോ ലോഞ്ചിംഗില്‍ വിജയ് നടത്തുന്ന പ്രസംഗം വിജയ് ആരാധകരെ മാത്രം അല്ല, തമിഴ്നാട്ടിലെ രാഷ്ട്രീയ സമൂഹ്യ രംഗങ്ങളില്‍ എല്ലാം ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ കുറേക്കാലമായി വിജയ് ഈ രീതി മുടക്കാറില്ല.

ബിഗില്‍ സിനിമയുടെ ലോഞ്ചിംഗില്‍ വിജയ് നടത്തിയ പ്രസംഗം ഏറെ വാര്‍ത്ത സൃഷ്ടിച്ചു. തനിക്കെതിരെ ഇന്‍കംടാക്സ് റെയിഡ് അടക്കം നടന്ന സമയത്താണ് വിജയ് മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിംഗില്‍ പ്രസംഗം നടത്തിയത്. എന്നാല്‍ അവസാന പടമായ ബീസ്റ്റിന്‍റെ ഓഡിയോ ലോഞ്ചിംഗ് നടന്നില്ല. അന്ന് അതിന് പകരം ചിത്രത്തിന്‍റെ സംവിധായകന്‍ നെല്‍സണിന് ഒരു പ്രത്യേക അഭിമുഖമാണ് വിജയ് നല്‍കിയത്.

സാധാരണമായി ടെലിവിഷന്‍ അഭിമുഖങ്ങളും, വാര്‍ത്ത സമ്മേളനങ്ങളും നടത്താത്ത വിജയ് പൊതുജനത്തെയും, തന്‍റെ ആരാധകരെയും അഭിമുഖീകരിക്കുന്ന ഏക ചടങ്ങാണ് ഓഡിയോ ലോഞ്ചുകള്‍. മുന്‍പ് നെല്‍സണിന് നല്‍കിയ അഭിമുഖത്തില്‍ എന്തിനാണ് താന്‍ ഓഡിയോ ലോഞ്ചിംഗില്‍ വലിയ പ്രസംഗം നടത്തുന്നതെന്ന് വിജയ് പറയുന്നുണ്ട്. തന്‍റെ മനസില്‍ തോന്നുന്ന ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇതെന്നാണ് വിജയ് പറഞ്ഞത്.

തമിഴ്നാട്ടില്‍ ഏറ്റവും വലിയ ആരാധക കൂട്ടമുള്ള നടനാണ് വിജയ്.  വിജയിയുടെ രാഷ്ട്രീയ പ്രവേശനം എപ്പോഴും വലിയ വാര്‍ത്തയും അഭ്യൂഹങ്ങളുമാണ്. ആ ഘട്ടത്തില്‍ വിജയ് നടത്തുന്ന ഓഡിയോ ലോഞ്ചിംഗ് പ്രസംഗങ്ങള്‍ക്ക് വലിയ വാര്‍ത്ത പ്രധാന്യം കിട്ടാറുണ്ട്. 

You may also like

error: Content is protected !!
Join Our Whatsapp