ചെന്നൈ : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്തെ 13 ജില്ലകളിൽ നാളെയും 26നും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ചെന്നൈ മേഖലാ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.തെക്കൻ ജില്ലകളിലും കാവേരി നദീതീര ജില്ലകളിലുമാണു ശക്തമായ മഴ ലഭിക്കുക.
ചെന്നൈ അടക്കമുള്ള തീരദേശ ജില്ലകളിൽ മിതമായ മഴ ലഭിക്കും.തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാഗപട്ടണത്തു നിന്ന് 480 കിലോമീറ്റർ അകലെ കിഴക്ക് ഭാഗത്തും ചെന്നൈയിൽ നിന്ന് 540 കിലോ മീറ്റർ അകലെ കിഴക്ക്-തെക്ക് കിഴക്കും ആയാണു നിലവിലുള്ളത്.