ചെന്നൈ • പൊങ്കൽ തിരക്ക് കണക്കിലെടുത്തു ദക്ഷിണ റെയിൽവേ എറണാകുളം, കൊച്ചുവേളി എന്നിവിടങ്ങളിലേക്കു സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു.
•ചെന്നൈ സെൻട്രൽ എറണാകുളം ജംക്ഷൻ സ്പെഷൽ (06045) സെൻട്രലിൽ നിന്ന് ജനുവരി 13ന് ഉച്ചയ്ക്ക് 2.50നു പുറ പ്പെടും. പിറ്റേ ദിവസം പുലർച്ചെ 3.10ന് എറണാകുളത്ത് എത്തും.എറണാകുളത്തു നിന്നു ചെന്നൈയിലേക്കുള്ള ട്രെയിൻ (06046) 12നു രാത്രി 11.20നു പുറപ്പെട്ട് 13നു രാവിലെ 11.30നു ചെന്നൈയിൽ എത്തിച്ചേരും. കേരളത്തിൽ ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. എറണാകുളം-ചെന്നൈ സർവീസ് പെരമ്പൂരിലും നിർത്തും.
•കൊച്ചുവേളി-താംബരം സ്പെഷൽ (06044) ജനുവരി 17നു കൊച്ചുവേളിയിൽ നിന്നു രാവിലെ 11.40നു പുറപ്പെട്ട് പിറ്റേന്നു രാ വിലെ 6.20നു താംബരത്ത് എത്തിച്ചേരും. മടക്കട്രെയിൻ (06043) 18നു രാവിലെ 10.30നു താംബരത്തു നിന്നു പുറപ്പെട്ടു പിറ്റേന്നു പു ലർച്ചെ 3.20നു കൊച്ചുവേളിയിൽ എത്തും. നാഗർകോവിൽ, വിരു ദുനഗർ, തിരുച്ചിറപ്പള്ളി വഴിയാണു സർവീസ്.
•താംബരം-തിരുനെൽവേലി (ജനുവരി 12, 16), തിരുനെൽവേലി-താംബരം (17), തിരുനെൽവേലി-എഗ്ലൂർ (13), താംബരം-നാ ഗർകോവിൽ (13), നാഗർകോവിൽ-താംബരം (16) എന്നീ സ്പെ ഷൽ ട്രെയിനുകളും പൊങ്കൽ കാലത്ത് സർവീസ് നടത്തും. റിസർ വേഷൻ ഇന്ന് രാവിലെ 8ന് ആരംഭിക്കും.