Home Featured തമിഴ്‌നാട്ടില്‍ ഉഗ്രസ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു; 7 പേര്‍ക്ക് ഗുരുതരപരിക്ക്

തമിഴ്‌നാട്ടില്‍ ഉഗ്രസ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു; 7 പേര്‍ക്ക് ഗുരുതരപരിക്ക്

ചെന്നൈ; പുതുവത്സരം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തമിഴ്‌നാട്ടില്‍ ഉഗ്രസ്‌ഫോടനം. നാമക്കല്ലിലാണ് സ്‌ഫോടനമുണ്ടായത്.സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. നാമക്കല്‍ സ്വദേശി തില്ലെ കുമാര്‍(37), അമ്മ സെല്‍വി(57)ഭാര്യ സെല്‍വി(27) അയല്‍വാസിയായ സ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌ഫോടനത്തില്‍ സമീപത്തെ 16 ഓളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീ അണച്ചത്. പടക്ക കട നടത്തുകയായിരുന്ന തില്ലെ കുമാറിന്റെ വീട്ടില്‍ പുതുവത്സരത്തിനോടുനുബന്ധിച്ച്‌ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം.

രാത്രി ഇതിന് തീപിടിക്കുകയും തീ പാചകവാതക സിലിണ്ടറിലേക്ക് പടര്‍ന്ന് ഉഗ്രസ്‌ഫോടനം നടക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

You may also like

error: Content is protected !!
Join Our Whatsapp