തമിഴ്നാട് : തമിഴ്‌നാട്ടില്‍ പുതുവര്‍ഷത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ മൃഗബലി നടത്തി പൊലീസുകാര്‍. ദിണ്ടിഗലിലെ വടമധുര പൊലിസ് സ്റ്റേഷനിലെ പൊലിസുകാരാണ് ബലി നടത്തിയത്. രണ്ട് ആടുകളെയാണ് പൊലിസുകാര്‍ ക്ഷേത്രത്തിലെത്തിച്ചത്.
വേദസന്ദൂര്‍ താലൂക്ക്, അയ്യലൂരിലെ വണ്ടി കറുപ്പണസാമി ക്ഷേത്രത്തിലായിരുന്നു മൃഗബലി. വേദസന്ദൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദുര്‍ഗാദേവി, വടമധുര സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജ്യോതി മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃഗബലി. ആടിനെ ബലി അര്‍പ്പിച്ച് പൊങ്കാലയര്‍പ്പിച്ചാണ് പൊലിസ് സംഘം മടങ്ങിയത്. ബലിയര്‍പ്പിച്ച ആടുകളെ കറിവച്ച് ക്ഷേത്രത്തില്‍ നടത്തിയ സദ്യയില്‍ വിളന്പുകയും ചെയ്തു.