ചെന്നൈ • ശരീരഭാരം കുറയ്ക്കാൻ മരുന്നു കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതായി പരാതി. ശ്രീപെരുംപുത്തൂർ സോമംഗലം കരുണികാർ തെരുവിലെ സൂര്യയാണ് (20) മരിച്ചത്. പാൽ വിതരണ തൊഴിലാളിയായിരുന്ന യുവാവ് ശരീരഭാരം കുറയ്ക്കാനായി പ്രദേശത്തെ സ്വകാര്യ സ്ഥാപന ത്തിൽ നിന്നു മരുന്നു വാങ്ങി കഴിക്കുകയായിരുന്നു.10 ദിവസം തുടർച്ചയായി മരുന്നു കഴിച്ചതോടെ ശരീരഭാരം ഗണ്യമായി കുറഞ്ഞതായി ഇയാളുടെ ബന്ധുക്കൾ പറഞ്ഞു.
എന്നാൽ കഴിഞ്ഞ 1ന് സൂര്യയ്ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന് ചെന്നൈ രാജീവ്ഗാന്ധി ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സകളോടു പ്രതികരിക്കാതെ സൂര്യ മരണത്തിനു കീഴടങ്ങി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.