ചെന്നൈ : മാരത്തൺ മത്സരം നടക്കുന്ന നാളെ രാവിലെ 10 വരെ മറീന, സാന്തോം, ബസന്റ് നഗർ പ്രദേശങ്ങളിൽ ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചു. അഡ്യാർ തിരുവികാ ബിജ് ഭാഗത്തു നിന്ന് ഡിജിഎസ് ദിനകരൻ ശാല, സാന്തോം വഴി കാമരാജർ ശാലയിലേക്കുള്ള വാഹനങ്ങൾ ക്കു നിയന്ത്രണമില്ല.വാർ മെമ്മോറിയൽ ഭാഗത്തു നിന്ന് തിരുവികാ ബിജ് ഭാഗത്തക്ക് വാഹനങ്ങൾ അനുവദിക്കില്ല.
ഈ വാഹനങ്ങൾ ഫ്ലാഗ് സ്റ്റാഫ് റോഡ്, വാലജ പോയിന്റ് വഴി അണ്ണാശാലയിലെത്തി ലക്ഷ്യ സ്ഥാനങ്ങളിലേക്കു പോകണം. ആർകെ ശാലയിൽ നിന്ന് ഗാന്ധി സ്റ്റാച്യു ഭാഗത്തേക്കു വാഹനങ്ങൾക്കു പ്രവേശനമില്ല.
സിപിടി ജംക്ഷനിൽ നിന്ന് ബസന്റ് നഗർ ഭാഗത്തേക്കുള്ള വാഹനങ്ങൾ എൽബി റോഡ്, ശാസ്ത്രി റോഡ് വഴി തിരുവാണ മിയൂർ സിഗ്നലിലെത്തി യാത്ര തുടരണം.ഗാന്ധി മണ്ഡപത്തിൽ നിന്ന് ഒഎംആർ ഭാഗത്തേക്കുള്ള വാഹനങ്ങളും സിപിടി ജംക്ഷനിൽ നിന്നു തിരിഞ്ഞ് എൽബി റോഡ്, ശാസ്ത്രി റോഡ് വഴി തിരുവാൺ മിയൂർ സിഗ്നലിലെത്തി യാത്ര തുടരണം.