Home Featured 21 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കരുത് നിര്‍ദേശങ്ങളുമായി മദ്രാസ്ഹൈക്കോടതി

21 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കരുത് നിര്‍ദേശങ്ങളുമായി മദ്രാസ്ഹൈക്കോടതി

by jameema shabeer

ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും ലൈസന്‍സ് ഇല്ലാത്തവര്‍ വാങ്ങരുതെന്നും മദ്രാസ് ഹൈക്കോടതി.

ഹൈക്കോടതിയുടെ മഥുര ബെഞ്ചാണ് തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിനും പോലീസ് മേധാവിയ്‌ക്കും നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രായപൂര്‍ത്തിയായിട്ടില്ലാത്തവര്‍ പലരും മദ്യത്തിന് അടിമകളാകുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മദ്യവില്‍പനയ്‌ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടത്. 21 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തണം, സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകളുടെ വില്‍പന സമയം ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാക്കി ചുരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ബാറുകളുടെയും പബ്ബുകളുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകളുടെയും പ്രവര്‍ത്തനസമയം കുറയ്‌ക്കണമെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണെമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികല്‍ പരിഗണിച്ചാണ് ജസ്റ്റിസ് ആര്‍. മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

You may also like

error: Content is protected !!
Join Our Whatsapp