ചെന്നൈ: തമിഴ്നാട്ടില്‍ ഹോസ്റ്റലിനുള്ളില്‍ വച്ച് 15-കാരിയെ ബലാത്സംഗം ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍. സംഭവത്തില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരനായ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.ക്രിസ്തുമസ് അവധിക്ക് വീട്ടിലേക്ക് വന്ന പെണ്‍കുട്ടി തിരിച്ച് പോകുന്നില്ലെന്ന് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവം മറ്റാരുമറിയരുതെന്ന് പാസ്റ്റര്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറയുന്നു. വീട്ടുക്കാര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പാസ്റ്റര്‍ ആന്‍ഡ്രൂസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിയില്‍ പോകുമ്ബോള്‍ പതിവായി കാണാറുള്ള പരിചയത്തിലാണ് പാസ്റ്റര്‍ നടത്തിവരുന്ന ഹോസ്റ്റലിലേക്ക് പെണ്‍കുട്ടിയെ പറഞ്ഞയച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
15-കാരിയുടെ അനുജനെയും ഹോസ്റ്റലില്‍ നിര്‍ത്തിയിരുന്നു. പാസ്റ്ററും അയാളുടെ ഭാര്യയും ചേര്‍ന്നായിരുന്നു പാവപ്പെട്ടവര്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നടത്തിയിരുന്നത്. കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടിയായിരുന്നു ഹോസ്റ്റല്‍. ഒരുദിവസം ഹോസ്റ്റലില്‍ പതിവായി നടക്കാറുള്ള സായാഹ്ന പ്രാര്‍ത്ഥനയില്‍ പെണ്‍കുട്ടി പങ്കെടുക്കാതിരുന്നത് ചോദ്യം ചെയ്യാന്‍ റൂമിനകത്തേക്ക് പാസ്റ്റര്‍ വരികയും തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.