ആത്മഹത്യ ചെയ്ത കോഴിക്കോട്ടെ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നടക്കാവ് സ്വദേശി പത്തൊന്‍പത് വയസുള്ള മുഹമ്മദ് ആനിഖ് ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഹാജര്‍ കുറവെന്ന കാരണത്താല്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ കോളേജ് അനുവദിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് കുടുംബത്തിനെ ആരോപണം. ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ അര്‍പ്പിക്കുന്നു.
ചെന്നൈ എസ്‌ആര്‍എം കോളേജിലെ ഒന്നാം വര്‍ഷ റെസ്പറേറ്റീവ് തെറാപ്പി വിദ്യാര്‍ഥിയാണ് മുഹമ്മദ് ആനിഖ്. അസ്വാഭാവിക മരണത്തിന് കേസെടുത്തു.