ചെന്നൈ • തിരുവാരൂരിൽ വിഷപ്രാണിയുടെ കടിയേറ്റ് 3 വയസ്സു കാരി മരിച്ചു. തിട്ടാണിമുട്ടം മേല തെരു സ്വദേശികളായ രാജേഷ് വേദനായക ദമ്പതികളുടെ മകൾ തൽസയയാണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ വിഷപാണി കടിക്കുകയായിരുന്നു.
കുട്ടിയെ മാതാപിതാക്കൾ തിരുവാരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കുടുതൽ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപ ത്രിയിലേക്ക് അയച്ചു. അവിടെ ചികിത്സയിലിരിക്കെയാണു മരണം. മാതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.