Home Featured പൊങ്കല്‍ ഉത്സവത്തിന് നാളെ തുടക്കമിടും

പൊങ്കല്‍ ഉത്സവത്തിന് നാളെ തുടക്കമിടും

by jameema shabeer

ചെന്നൈ: തമിഴ്‌നാടിന്റെ പൊങ്കല്‍ മഹോല്‍സവത്തിന്് നാളെ തുടക്കമിടും. കൊവിഡ് സാഹചര്യത്തില്‍ ഏകദേശം മൂന്ന് വര്‍ഷത്താളം മുടങ്ങിയ പൊങ്കല്‍ ആഘോഷം ഇത്തവണ വര്‍ണാഭമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്‌നാട്.

തൈമാസപ്പിറവിയാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഉത്സവകാലം. മണ്ണിലെറിഞ്ഞതെല്ലാം പൊന്നായി തിരികെ തന്ന സൂര്യദേവനുള്ള നന്ദി സമര്‍പ്പണമാണ് ഈ ആഘോഷം. ഓണത്തിന് നേന്ത്രക്കുല എന്ന പോലെയാണ് തമിഴ്‌നാട്ടില്‍ പൊങ്കലിന് സെങ്കരിമ്ബ്. വര്‍ണാഭമായ കോലം വരച്ച്‌, കരിമ്ബിന്‍ തണ്ടുകള്‍ ചേര്‍ത്തുവച്ച്‌ അതിന് കീഴെ അരിയും പഴവും ശര്‍ക്കരയും പാലില്‍ നേദിച്ച്‌ മണ്‍പാനയില്‍ മധുരപ്പൊങ്കലുണ്ടാക്കും.

പൊങ്കല്‍പ്പാനകള്‍ക്ക് മീതെ കെട്ടിവയ്ക്കാനാണ് ഈ മഞ്ഞള്‍ച്ചെടികള്‍. പരാശക്തിയുടെ പ്രതീകമാണ് മഞ്ഞളെന്ന് ഇവരുടെ ദ്രാവിഡ വിശ്വാസം.പൊങ്കല്‍പ്പാന കച്ചവടക്കാര്‍ ഇപ്പോഴെ നിരത്തുകളിലെത്തി.

You may also like

error: Content is protected !!
Join Our Whatsapp