ചെന്നൈ : തമിഴ്നാട് നാമക്ക ലിൽ കൃഷിക്കു വെള്ളമെത്തി ക്കാൻ തയാറാക്കിയ കിണറ്റിൽ വീണു മരിച്ച ആലപ്പുഴ സ്വദേ ശി സുലൈമാൻ കുഞ്ഞിന്റെ (നാസർ -52) മൃതദേഹം 16 മണിക്കൂറിനു ശേഷം കണ്ടത്തി.വസ്ത്രവ്യാപാരിയാണ്. 120 അടിയോളം ആഴമുള്ള കിണറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. താമരക്കുളം തുരുത്തിയിൽ തെക്ക് പരേതനായ ഹസ്സൻകുട്ടി റാവുത്തറുടെ മക്നാണ്.
ബന്ധു അൻസാരിക്കൊപ്പം മുന്നാഴ്ചയായി തിരുച്ചിറപ്പള്ളിയിൽ താമസിച്ച് മത്തക്കച്ചവടം നടത്തുകയായിരുന്നു.തിരുച്ചിറപ്പ ള്ളിയിലേക്കുള്ള ഹൈവേയോടു ചേർന്ന കിണറിന്റെ പടിക്കെട്ടിൽ നിന്നു കുളിക്കവേ വീണതാകാമെന്നു പോലീസ് പറഞ്ഞു.കബറടക്കം ഇന്നു രാവിലെ എട്ടിനു നാട്ടിൽ. 25 വർഷം ഗൾഫിലായിരുന്ന സുലൈമാൻ ഒരുവർഷം മുൻ പാണ് നാട്ടിലെത്തിയത്. ഭാര്യ: ഷീബ, മക്കൾ: ആഷ്ന, അൽ ഫീന