ഊട്ടി: നീലഗിരി ജില്ലയിലെ അവലാഞ്ചിയിൽ ഈ വർഷത്തെ കുറഞ്ഞ താപനില മൈനസ് 1.7 ഡിഗ്രി രേഖപ്പെടുത്തി.ഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ താപനില മൈനസ് ഒന്നിലെത്തി. പകൽ നല്ല ചൂടും രാത്രിയിൽ അതിശൈത്യവുമാണ് ഇവിടെ.
മഞ്ഞുവീണു തേയിലച്ചെടികൾ കരിഞ്ഞു പോകുന്നതും പതിവായി. ക്ഷീ രകർഷകരെയാണ് മഞ്ഞുകാലം ഏറെ ബുദ്ധിമുട്ടിലാക്കിയത്. മേച്ചിൽപ്പുറങ്ങളിലെ പുല്ല് മഞ്ഞു വീണ് കരിയുന്നതു കാരണം കാലികൾക്ക് തീറ്റ ഇല്ലാത്ത സ്ഥിതിയാണ്.